തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറായ അനൂപ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം പഴവങ്ങാടി ഭഗവതി ലോട്ടറി ഏജൻസി വിറ്റ TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തങ്കരാജ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇന്നലെ രാത്രിയിലാണ് ടിക്കറ്റ് എടുത്തത്. അനൂപിന്റെ ഭാര്യ ആറ് മാസം ഗർഭിണിയാണ് എന്നതാണ് മറ്റൊരു സന്തോഷം. ഇന്നലെ രാത്രി 7.30 നാണ് അനൂപ് ലോട്ടറി എടുത്തത്. 10 ശതമാനം ഏജൻസി കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപ അനൂപിന് ലഭിക്കും.
ഈ വര്‍ഷത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി, ഓട്ടോ ഡ്രൈവറായ അനൂപ് എടുത്ത ടിക്കറ്റിന്.





0 Comments